അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്ന് യൂബര്‍ തലവന്‍ ട്രാവിസ് കലാനിച്ച് പിന്മാറി. ട്രംപിന്റെ അഭയാര്‍ത്ഥി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം. സമിതിയില്‍ കലാനിച്ച് അംഗമാകുന്നതില്‍ സഹപ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. യൂബറിനായി ന്യൂയോര്‍ക്കില്‍ മാത്രം 40,000ലധികം വിദേശ ജോലിക്കാര്‍ ഉണ്ട്. അഭയാര്‍ത്ഥി നിരോധനം വന്നാല്‍ കമ്പനിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാവുക. സമിതിയില്‍ നിന്ന് പിന്മാറുന്ന കാര്യം ട്രംപിനെ അറിയിച്ചെന്നും കലാനിച്ച് അറിയിച്ചു.