ഡ്രൈവര്‍മാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുക, നോട്ടീസില്ലാതെ പിരിച്ചുവിട്ട ഡ്രൈവര്‍മാരെ തിരിച്ചെടുക്കുക, പുതിയതായി കൂടുതല്‍ ടാക്‌സികള്‍ ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ നില്‍പ് സമരം. കൊച്ചി നഗരാതിര്‍ത്തിയില്‍ ഓടുന്ന ഡ്രൈവര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത്. പാലാരിവട്ടത്തെ യൂബര്‍ ഓഫീസിന് മുന്നിലാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ പ്രതിഷേധം.

ഡ്രൈവര്‍മാരുടെ ആവശ്യങ്ങള്‍ക്ക് കമ്പനിയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ അടുത്ത മാസം പത്ത് മുതല്‍ അനിശ്ചിത കാല നിരാഹാര സമരം നടത്താനാണ് യൂണിയന്റെ തീരുമാനം. കൂടാതെ, തിരുവനന്തപുരം ഉള്‍പ്പടെയുള്ള നഗരങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ അറിയിച്ചു