തിരുവനന്തപുരം: യുഡിഎഫിന്റെ പ്രകടന പത്രിക ബുധനാഴ്ച പുറത്തിറക്കും. സംസ്ഥാനത്തു സമ്പൂര്‍ണ മദ്യ നിരോധനവും, ഇടത്തരക്കാര്‍ക്കു സബ്സിഡിയോടെ ഭവന പദ്ധതിയും നടപ്പാക്കുമെന്നതാണു പ്രകടന പത്രികയുടെ പ്രധാന വാഗ്ദാനങ്ങള്‍.

യുഡിഎഫിന്റെ മദ്യ നയത്തില്‍ മാറ്റമില്ലെന്ന് അടിവരയിടുന്നതാണു പ്രകടന പത്രി. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം എന്നതാണു പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്ന പ്രധാന മുദ്രാവാക്യം.

ബിപിഎല്‍, എവൈ കുടുംബങ്ങള്‍ക്കു സൗജന്യ റേഷന്‍ പദ്ധതി ഇക്കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഭൂരഹിതലില്ലാത്ത കേരളം പദ്ധതിയും എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയും യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു പുതിയ പ്രകടനപത്രിക.