കോഴിക്കോട്: ഗെയില്‍ സമരത്തിന് പിന്തുണ അറിയിച്ച് യു ഡി എഫ് നേതാക്കള്‍ ഇന്ന് മുക്കത്തെത്തും. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപിയും രാവിലെ 11 മണിയോടെ സംഘര്‍ഷം ഉണ്ടായ സ്ഥലത്തെത്തും. നേതാക്കളുമായി ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. പ്രതിഷേധങ്ങള്‍ക്കിടയിലും വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് തുടങ്ങിയിട്ടുണ്ട്. ഗെയ്ല്‍ വാതകപൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാരും നിലപാടറിയിച്ചു കഴിഞ്ഞു.