തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരുടെ നിരാഹാര സമരം തുടരുകയാണ്. നിയമ സഭ കവാടത്തിലാണ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവര്‍ നിരാഹാരമിരിക്കുന്നത്. സഭാനടപടികള്‍ ഇന്നും തുടക്കം മുതലേ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി രാവിലെ എട്ടിന് യോഗം ചേരും. ഉച്ചക്ക് മൂന്നിന് യുഡിഎഫ് യോഗവും ചേരുന്നുണ്ട്.