എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ നേതാക്കള്‍ നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു.

നിലക്കല്‍: ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ നേതാക്കള്‍ നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. സാധാരണ ഭക്തരെക്കൂടി സന്നിധാനത്തേക്ക് കയറ്റിവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഘടകക്ഷി നേതാക്കളടക്കം പ്രവര്‍വര്‍ത്തകരമായാണ് യുഡിഎഫ് നേതാക്കള്‍ ശബരിമലയിലേക്കെത്തിയത്. എന്നാല്‍ ഇവരെ കടത്തി വിടാനാകില്ലെന്ന് എസ്പി യതീഷ് ചന്ദ്ര വ്യക്തനാക്കി. ഇതോടെ നേതാക്കള്‍ പൊലീസിനെതിരെ തിരിഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. നിരോധനാജ്ഞ പിന്‍വലിക്കണം, ശബരിമലയില്‍ കരിനിമയം വേണ്ടെന്നും വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, ജോണി നെല്ലൂര്‍ എന്നിവരടക്കം ഘടകക്ഷി നേതാക്കളടങ്ങിയ ഒന്‍പതംഗ സംഘത്തിന്‍റെ നേതൃത്വത്തിലാണ് നേതാക്കള്‍ ശബരിമലയിലേക്കെത്തിയത്. നിരോധനാജ്ഞ ലംഘിച്ച് മുന്നോട്ട് പോവുക എന്നത് തന്നെയാണ് നേതാക്കളുടെ തീരുമാനം. പൊലിസ് തടഞ്ഞതോടെ നേതാക്കള്‍ നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്.