ദില്ലി: നോട്ട് അസാധുവാക്കല്‍ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എംഎല്‍എമാരും എംപിമാരും ദില്ലിയില്‍ ഇന്ന് ധര്‍ണ്ണ നടത്തും. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, കേരളത്തിനുള്ള വെട്ടിക്കുറച്ച റേഷന്‍ വിതരണം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യു ഡി എഫ് നേതാക്കള്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് യു ഡി എഫ് നേതാക്കള്‍ ഇന്നലെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയേയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും കണ്ടിരുന്നു.