ബന്ധു നിയമനങ്ങള്‍ നിയമ വഴിക്കും കേസിലും പെട്ടപ്പോള്‍ അതിനെയെല്ലാം ആ വഴിക്ക് നേരിടാനാണ് സര്‍ക്കാരിന്റെയും ലക്ഷ്യം. ഒപ്പം പ്രതിപക്ഷ വിമര്‍ശനങ്ങളെ അവരുടെ കാലത്തെ നിയമനങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവന്ന് പ്രതിരോധിക്കാനും തീരുമാനിച്ചു. മുന്‍ മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരിയുടെയും ഭാര്യയുടേയും നിയമനങ്ങള്‍, മുസ്ലിംലീഗ് അധ്യാപക സംഘടന നേതാവ് പി നസീറിനെ ന്യൂനപക്ഷ വകുപ്പ് ഡയറക്ടറാക്കിയത, വനിത ലീഗ് നേതാവിന്റെ മകന്‍ കെ പി നൗഫല്‍ ഐടി അറ്റ് സ്‌കൂള് എക്‌സിക്യൂട്ടീവ് ഡയറക്ടറായത്, ഉമ്മന്‍ ചാണ്ടിയുടെ അമ്മായിയുടെ മകന്‍ കുഞ്ഞ് ഇല്ലംപള്ളിയെ കോ ഓപ്പറേറ്റിവ് സര്‍വീസ് എക്‌സമിനെഷന്‍ ബോര്‍ഡ് ചെയര്‍മാനാക്കാന്‍ അന്നുണ്ടായിരുന്ന ഉത്തരവ് റദ്ദാക്കിയതടക്കം അന്വേഷണ പരിധിയില്‍ വന്നേക്കും .
ഈ നിയമനങ്ങളൊക്കെയും അക്കാലത്തുതന്നെ വിവാദങ്ങളായെങ്കിലും അന്ന് പരാതി ഉന്നയിക്കാനോ നിയമ നടപടിക്കോ എല്‍ഡിഎഫ് തയാറായിരുന്നില്ല .അതുകൊണ്ടുതന്നെ ഇപ്പോഴത്തെ അന്വേഷണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലാണ് പ്രതിപക്ഷം.
