Asianet News MalayalamAsianet News Malayalam

ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നു; കോണ്‍ഗ്രസ് ഭക്തര്‍ക്കൊപ്പം: രമേശ് ചെന്നിത്തല

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധിക്കെതിരായുള്ള ആര്‍എസ്എസ് സമരത്തിൽ കോൺഗ്രസുകാർ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ഭക്തർക്കൊപ്പമാണ്. 

udf with belivers no issue in join protest with rss
Author
Thiruvananthapuram, First Published Oct 15, 2018, 11:05 AM IST

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധിക്കെതിരായുള്ള ആര്‍എസ്എസ് സമരത്തിൽ കോൺഗ്രസുകാർ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ഭക്തർക്കൊപ്പമാണ്. ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

കേന്ദ്രം ഓർഡിനൻസ് ഇറക്കാതെ നടത്തുന്ന ഈ കളി അംഗീകരിക്കില്ലെന്നും . അവരുടെ അജണ്ട കേരളത്തിൽ നടപ്പാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിശ്വാസം സംരക്ഷിക്കാൻ യുഡിഎഫ് ഏതറ്റം വരെയും പോകും. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയോട് ജോപ്പില്ല. സമചിത്തതയോടെ തീർക്കാൻ ഉള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. 


കൊടി പിടിച്ചു കൊണ്ടുള്ള പരിപാടിയിൽ തങ്ങൾ പങ്കെടുക്കുന്നില്ല. വിശ്വാസികൾ നടത്തുന്ന പ്രാർത്ഥനാ യജ്ഞത്തിൽ ഞങ്ങളുണ്ട്. സുന്നികളുടെ പള്ളിയിൽ സ്ത്രീകൾ കയറണമോ എന്ന് കോടിയേരിയും ജലീലും തീരുമാനിക്കണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഭക്തർക്കൊപ്പം പ്രവർത്തകർ പോകുന്നത് തെറ്റല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Follow Us:
Download App:
  • android
  • ios