സോള്‍: ഉത്തരകൊറിയയുമായി യുദ്ധം തുടങ്ങാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. ഉത്തര കൊറിയ വികസിപ്പിച്ച ആണവായുധങ്ങള്‍ക്ക് അമേരിക്കയെ തകര്‍ക്കാനുള്ള ശക്തിയുണ്ടെന്നും കിം പറഞ്ഞു.
അമേരിക്ക മുഴുവനായും ഉത്തര കൊറിയയുടെ ആണവായുധങ്ങള്‍ക്ക് കീഴിലാണ്. ആ ആണവായുധങ്ങളുടെ ബട്ടണ്‍ എപ്പോഴും തന്റെ കയ്യിലാണ്. ഭീഷണിയല്ലെന്നും ഇതാണ് യാഥാര്‍ത്ഥ്യമെന്നും പുതുവത്സര പ്രസംഗത്തില്‍ കിം വ്യക്തമാക്കി.
ഈ വര്‍ഷം ആണവ യുദ്ധോപകരണങ്ങളും ബാലിസ്റ്റിക് മിസൈലുകളുമുണ്ടാക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇവ രാജ്യസുരക്ഷ ഭീഷണി നേരിട്ടാല്‍ മാത്രമേ പയോഗിക്കൂ. ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക പ്രതിസന്ധികള്‍ കുറയ്ക്കണമെന്നും കിം പറഞ്ഞു.
ദക്ഷിണ കൊറിയയില്‍ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിംബിക്‌സില്‍ പങ്കെടുക്കാന്‍ കായിക താരങ്ങളെ അയക്കുന്ന കാര്യം പരിഗണിക്കും. ഇത് ജനങ്ങളുമായുള്ള ഐക്യം കാണിക്കുന്നതിനുള്ള അവസരമാണ്. ഈ വിഷയത്തില്‍ ഇരു കൊറിയന്‍ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉടന്‍ ചര്‍ച്ച നടത്തണമെന്നും കിം .
