ഏഷ്യാനെറ്റ് ന്യൂസിന്‍റെ അക്ഷരഘടന ശ്രദ്ധിച്ചിട്ടുണ്ടോ, ഹരിദാസ് നരീക്കല്‍ ഡിസൈന്‍ ചെയ്ത മലയാളം ടൈപ്പ് ഫേസാണിത്.
കൊച്ചി: രണ്ട് ദശാബ്ദക്കാലത്തെ അക്ഷരരൂപകൽപനാ യാത്രയുടെ അനുഭവങ്ങളുമായി ടൈപ്പ് ഡിസൈനർ ഹരിദാസ് എ. കെ. (ഹരിദാസ് നരീക്കൽ) ഒരുക്കുന്ന ‘ദി ലിവിങ് ലെറ്റർ’ പ്രദർശനം. ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഫോണ്ടുകൾ പിറവിയെടുത്ത കഥകളും അവയുടെ അപൂർവ്വ മാതൃകകളുമാണ് എറണാകുളം ദർബാർ ഹാളിലെ ആർട്ട് സെന്‍ററിൽ ഡി ഗ്യാലറിയിൽ നടക്കുന്ന പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ അപൂർവ്വവും മനോഹരവുമായ ടൈപ്പ്ഫേസുകളാണ് പൊതുജനങ്ങൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. പത്രങ്ങൾ, പുസ്തകങ്ങൾ, ടെലിവിഷൻ ചാനലുകൾ, ഡിജിറ്റൽ സ്ക്രീനുകൾ തുടങ്ങി വിവിധ മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന അക്ഷരരൂപങ്ങളുടെ സൃഷ്ടിപരമായ വശങ്ങളും സാങ്കേതിക സൂക്ഷ്മതകളും വായനാസൗകര്യവും പ്രദർശനം തുറന്നുകാട്ടുന്നു.
ഏഷ്യാനെറ്റ് ന്യൂസിന്‍റെ അക്ഷരഘടന ശ്രദ്ധിച്ചിട്ടുണ്ടോ, ഹരിദാസ് നരീക്കല്‍ ഡിസൈന്‍ ചെയ്ത മലയാളം ടൈപ്പ് ഫേസാണിത്. അങ്ങനെ എത്രയോ അക്ഷര രൂപങ്ങള്‍. അതെല്ലാം പിറവിയെടുത്ത കഥ പറയുകയാണ് ദ് ലിവിങ് ലെറ്റര്‍. രണ്ട് ദശാബ്ദങ്ങളിലേറെ നീണ്ട ടൈപ്പ് ലെറ്റര്‍ ഡിസൈിലെ തെരഞ്ഞെടുത്ത സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ 26 വരെയാണ് പ്രദര്‍ശനം. പ്രദർശനത്തോട് അനുബന്ധിച്ച് ഹരിദാസ് എ. കെ. രചിച്ച 'യാന്തിയസ്പിര' എന്ന കഥാസമാഹാരത്തിന്‍റെ പ്രകാശനവും നടന്നു. റേഡിയോ നാടക സംവിധായകൻ കെ.വി. ശരത്ചന്ദ്രൻ 'യാന്തിയസ്പിര' പുസ്തകത്തിന്‍റെ പ്രകാശനം നിർവ്വഹിച്ചത്. അഞ്ച് കഥകളുടെ സമാഹാരമാണ് പുസ്തകം.
മലയാള ലിപിയുടെ തനിമയും സ്വാഭാവിക വളവുകളും നിലനിർത്തിക്കൊണ്ട് സമകാലിക ഡിജിറ്റൽ മാധ്യമങ്ങൾക്കും വലിയ ഡിസ്പ്ലേകൾക്കും അനുയോജ്യമായ രീതിയിൽ അക്ഷരങ്ങൾ എങ്ങനെ രൂപപ്പെടുത്തിയെടുക്കാം എന്ന അന്വേഷണമാണ് ഈ പ്രദർശനത്തിന്‍റെ കാതൽ. സെപ്റ്റംബർ 19-ന് വൈകിട്ട് 4 മണിക്ക് നടന്ന ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ കെ.ആർ. പ്രദീപ് ആണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. അക്ഷരങ്ങളുടെ രൂപീകരണ പ്രക്രിയയിലേക്കും അവയുടെ ദൃശ്യസൗന്ദര്യത്തിലേക്കും വെളിച്ചം വീശുന്ന പ്രദർശനം സെപ്റ്റംബർ 26ന് സമാപിക്കും.
