ലക്നോ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി നടന്നെന്ന് ബിഎസ്പി നേതാവ് മായാവതി. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നതായാണ് മായാവതി ആരോപിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷനു പരാതി നൽകുമെന്നും അവർ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കുമെന്ന് തനിക്ക് നേരത്തേ റിപ്പോർട്ട് ലഭിച്ചിരുന്നു. എന്നാൽ ആ മുന്നറിയിപ്പ് താൻ അവഗണിച്ചു. യുപിയിലെ മുസ്ലീങ്ങൾ ബിജെപിക്കു വോട്ടു ചെയ്തു എന്നു വിശ്വസിക്കാൻ സാധിക്കില്ല. അതിനാൽ വോട്ടിംഗ് യന്ത്രം മാറ്റിവച്ച് ബാലറ്റിൽ വോട്ടെടുപ്പ് നടത്തണമെന്നും മായാവതി പറഞ്ഞു.