Asianet News MalayalamAsianet News Malayalam

യു പിയില്‍ കോളേജ് അധ്യാപകര്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതിനു വിലക്ക്

UP govt now bans jeans  t shirts for college teachers
Author
First Published Apr 5, 2017, 2:45 PM IST

ലഖ്‍നൗ: ഉത്തർപ്രദേശില്‍ കോളേജ് അധ്യാപകര്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതിനു വിലക്ക്. 158 സർക്കാർ കോളജുകളിലെയും 331 എയ്ഡഡ് കോളജുകളിലെയും അധ്യാപകർക്കുമാണ് വിലക്ക്.  അധ്യാപകർ മാന്യമായ രീതിയിലുള്ള വസ്ത്രം ധരിച്ചു മാത്രമേ കോളജുകളിൽ വരാൻ പാടുള്ളൂവെന്നും കൃത്യസമയത്ത് സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

സർക്കാർ ഓഫീസുകളിൽ പാൻ മസാല, ഗുഡ്ക, പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. ഉന്നത വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർ ഉർമിള സിങ്ങാണ് പുതിയ നിർദേശം പുറപ്പെടുവിച്ചത്.

അധ്യാപകരെയാണ് വിദ്യാർഥികൾ മാതൃകയാക്കുക. അതിനാൽ തന്നെ അധ്യാപകർ മാന്യമല്ലാത്ത വസ്ത്രം ധരിച്ചു വന്നാൽ വിദ്യാർഥികളും അത് പിന്തുടരും. അതിനാലാണ് ജീൻസും ടീഷർട്ടും നിരോധിച്ചത്. അധ്യാപകർ കറുത്തതോ കടും നീല നിറമോയുള്ള പാന്‍റ്സും വെള്ളയോ ആകാശ നീലയോ നിറമുള്ള ഷർട്ടോ ധരിക്കുന്നത് നന്നാകുമെന്നും   ഉർമിള സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു. ഹാജർ നില കൃത്യമാണെന്ന് പരിശോധിക്കാൻ കോളജുകളിൽ ബയോ മെട്രിക് സംവിധാനം നടപ്പാക്കുമെന്നും നിർദേശമുണ്ട്.

Follow Us:
Download App:
  • android
  • ios