ഗര്‍ഭിണിയായ ഭാര്യയെ ചികിത്സിക്കാന്‍ പണമില്ലാത്തിനെ തുടര്‍ന്ന് മകളെ വില്‍ക്കനൊരുങ്ങി പിതാവിനെ പൊലീസ് അവസരോചിതമായ ഇടപെടലിലൂടെ തടഞ്ഞു. ഉത്തര്‍പ്രദേശിലെ കന്നൗജിലുള്ള ബത്തേപൂര്‍ എന്ന ഗ്രാമത്തിലാണ് സംഭവം.
കന്നൗജ്: ഗര്‍ഭിണിയായ ഭാര്യയെ ചികിത്സിക്കാന്‍ പണമില്ലാത്തിനെ തുടര്‍ന്ന് മകളെ വില്‍ക്കനൊരുങ്ങി പിതാവിനെ പൊലീസ് അവസരോചിതമായ ഇടപെടലിലൂടെ തടഞ്ഞു. ഉത്തര്‍പ്രദേശിലെ കന്നൗജിലുള്ള ബത്തേപൂര്‍ എന്ന ഗ്രാമത്തിലാണ് സംഭവം.
അരവിന്ദ് ബഞ്ചാര എന്നയാളാണ് നാല് വയസുള്ള മകള്‍ രോഷ്‌നിയെ വിൽക്കാൻ ശ്രമിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ സുഖ് ദേവിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ ചികിത്സക്കായി അത്യാവശ്യമായി രക്തം കിട്ടിയില്ലെങ്കില്‍ ഭാര്യയെ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മ്മാര്‍ പറഞ്ഞു. എന്നാല്‍ തന്റെ കൈയ്യിൽ പണമില്ലായിരുന്നുവെന്നും മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ വന്നപ്പോൾ മകളെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അരവിന്ദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറയുന്നു.
ദമ്പതിക്കള്‍ക്ക് മകള്‍ക്ക് പുറമേ ഒരു വയസ്സായ മകനുമുണ്ട്. കുഞ്ഞിനെ വില്‍ക്കുന്നത് ഞങ്ങളുടെ ഹൃദയം മുറിച്ച് കൊടുക്കുന്നതിന് തുല്ല്യമാണ് പക്ഷേ ഞങ്ങള്‍ക്ക് വേറെ മാർഗമില്ലാത്തതു കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് സുദേവി പറയുന്നു. സംഭവം അറിഞ്ഞെത്തിയ തീര്‍വ പൊലീസ് ഇവരെ തടയുകയും തുടർ ചികിത്സക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്യുമെന്ന് വാഗ്ദാനവും ചെയ്യുകയായിരുന്നു.
ദമ്പതികൾ കുട്ടിയെ വില്‍ക്കാന്‍ പോകുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. ആശുപത്രിയിൽ എത്തിയപ്പോള്‍ ഗര്‍ഭിണിയായ സ്ത്രീ രക്തം വാര്‍ന്ന നിലയിലായിരുന്നു. അവര്‍ക്ക് അടിയന്തരമായി ചികിത്സ ആവശ്യവുമായിരുന്നു. അതിനാല്‍ തീര്‍വ പൊലീസ് സ്റ്റേഷന്‍ ഇവര്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ധനസഹായത്തോടൊപ്പം രക്തവും നല്‍കുമെന്നും പൊലീസുകാര്‍ അറിയിച്ചു.
