Asianet News MalayalamAsianet News Malayalam

ബുലന്ദ്ഷഹർ കലാപം: പൊലിസ് ഉദ്യോ​ഗസ്ഥനെ വെടിവെച്ച് കൊന്ന പ്രതിയെ അറസ്റ്റ് ചെയ്തു

പ്രശാന്ത് നാട്ട് എന്നയാളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ബുലന്ദ്ഷഹർ-നോയിഡ അതിർത്തിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് യുപി പൊലിസ് വ്യക്തമാക്കി. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലിസ് പറയുന്നു.

up police arrested man on bulandshahar riot with murder of police officer
Author
Uttar Pradesh, First Published Dec 28, 2018, 12:59 PM IST

ഉത്തർപ്രദേശ്: ബുലന്ദ്ഷഹറിൽ ​ഗോഹത്യ ആരോപിച്ച് ഉണ്ടായ കലാപത്തിൽ പൊലിസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. പൊലിസ് ഉദ്യോ​ഗസ്ഥനായ സുബോധ് കുമാർ സിം​ഗിനെ വെടിവച്ച് കൊന്നതിന്റെ പേരിൽ പ്രശാന്ത് നാട്ട് എന്നയാളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ബുലന്ദ്ഷഹർ-നോയിഡ അതിർത്തിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് യുപി പൊലിസ് വ്യക്തമാക്കി. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലിസ് പറയുന്നു.

കൊലപാതകം നടന്ന് ഇരുപത്തഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബജ്രം​ഗ്ദൾ നേതാവ് യോ​ഗേഷ് രാജ് ഇപ്പോഴും ഒളിവിലാണ്. അറസ്റ്റിലായ പ്രശാന്ത് നാട്ടിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലിസ് വെളിപ്പെടുത്തി. പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെതുടർന്നാണ് ബുലന്ദ്ഷഹറിൽ കലാപം ആരംഭിച്ചത്. പിന്നീടത് പൊലിസ് ഉദ്യോ​ഗസ്ഥന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios