സെപ്തംബർ 18ന് മുസാഫർനഗറിനടുത്തുള്ള ഒരു കാട്ടിൽവച്ചാണ് അസ്മിൻ എന്ന യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് അസ്മിന്റെ കാമുകനായ ഹുസൈനാണ് കൊലപാതകത്തിന് പിന്നില്ലെന്ന് കണ്ടെത്തി.

മുസാഫർനഗർ: ​​ഗർഭം അലസിപ്പിക്കുന്നതിനിടെ മരണപ്പെട്ട കാമുകിയുടെ മൃതദേഹം കാട്ടിൽ ഉപേഷിച്ച കാമുകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കുതുബ്പുർ ​ഗ്രാമത്തിലാണ് സംഭവം. കേസിൽ മുസാഫർനഗർ സ്വദേശി ഹുസൈനാണ് അറസ്റ്റിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെപ്തംബർ 18ന് മുസാഫർനഗറിനടുത്തുള്ള ഒരു കാട്ടിൽവച്ചാണ് അസ്മിൻ എന്ന യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് അസ്മിന്റെ കാമുകനായ ഹുസൈനാണ് കൊലപാതകത്തിന് പിന്നില്ലെന്ന് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. 

ഇരുവരും ചേർന്ന് ​ഗർഭം അലസിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടെ അസ്മിൻ മരണപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം ഹുസൈൻ അടുത്തുള്ള കാട്ടിൽ ഉപേഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സുധീർകുമാർ വ്യക്തമാക്കി. ഇയാൾക്കെതിരെ ഐപിസി 3040-എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.