Asianet News MalayalamAsianet News Malayalam

കാമുകി വഴക്ക് പറഞ്ഞു; യുവാവ് ലൈവായി തൂങ്ങിമരിച്ചു

Upset over failed love man ends life live streams suicide to girlfriend
Author
First Published Jun 20, 2017, 3:53 PM IST

താനെ: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവ് ലൈവായി ആത്മഹത്യ ചെയ്‍തു. താനെയിലെ ഉൽഹസ്നഗർ ടൗൺഷിപ്പിലാണ് സംഭവം.  കാമുകിയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ഹാനി അശ്വനി എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. കടുത്ത പ്രണയനൈരാശ്യമാണ് യുവാവിനെ കടുംകൈ ചെയ്യിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ആറു വർഷം മുമ്പ് കോളെജ് കാലത്ത് ആംരഭിച്ച പ്രണയ ബന്ധമായിരുന്നു ഇരുവരുടേത്. ഈയടുത്ത് പരസ്പരം പിരിഞ്ഞ രണ്ടു പേരും മറ്റു വിവാഹങ്ങൾക്ക് തയ്യാറാവുകയും ചെയ്തിരുന്നു. പിന്നീട് യുവാവിന് വീണ്ടും മനം മാറ്റമുണ്ടായെന്നും ബന്ധുക്കള്‍ പറയുന്നു.

പിന്നീട് രണ്ടു പേരും പരസ്പരം കണ്ടെങ്കിലും വീണ്ടും വഴക്കിട്ടു പിരിഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പായി യുവാവ് കാമുകിക്ക് വിഡിയോ കാൾ ചെയ്യുകയും താൻ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് മരണം ലൈവായി കാണിക്കുകയും ചെയ്‍തു.

അച്ഛൻ രാത്രി വീട്ടിലെത്തിയപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. പിന്നീടാണ് കുടുംബം ലൈവ് വിഡിയോ കാണുന്നത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാമുകിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Follow Us:
Download App:
  • android
  • ios