കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 18ന് ഉറി സൈനിക ക്യാമ്പില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 18 സൈനികരാണ് മരിച്ചത്. ഇതില്‍ പിടിയിലാണ് പാക് അധീന കശ്മീരിലെ മുസഫറാബാദ് സ്വദേശികളായ 20 വയസ്സുള്ള അവാന്‍, 19 വയസ്സുള്ള ഖുര്‍ഷിദ് എന്നിവരെയാണ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തീവ്രവാദികളെ നുഴഞ്ഞുകയറാന്‍ സഹായിച്ചെന്ന് പാക് യുവാക്കള്‍ കുറ്റസമ്മതം നടത്തിയെങ്കിലും തെളിവില്ലാത്തതിനാല്‍ ഇരുവരേയും പാകിസ്ഥാനിലേക്ക് തിരിച്ചയാക്കാന്‍ എന്‍ഐഎ അനുമതി നല്‍കി. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ പാക് യുവാക്കള്‍ക്ക് നാട്ടിലെത്താം.
അതിനിടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ രണ്ട് കശ്മീര്‍ യുവാക്കളെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി. 23 വയസ്സുള്ള ബിലാല്‍ അഹമ്മദ്, 24 വയസ്സുള്ള അര്‍ഫാസ് യൂസുഫ് എന്നിവരെയാണ് ഉപഹാരങ്ങളും മധുരപലഹാരവും നല്‍കി പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്.
