ഉറി ആക്രമണത്തിന് പ്രത്യാക്രമണം വേണമോ എന്ന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്ന സമയത്തായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. എലൈറ്റ് 2 പാരാസിന്‍റെ 18 മുതല്‍ 20 സൈനികരുള്ള 2 യൂണിറ്റുകളാണ് ആക്രമണം നടത്തിയത്. 20 തീവ്രവാദികള്‍ മരിച്ചെന്നും, 200 ഒളം പേര്‍ക്ക് പരിക്ക് പറ്റിയതായായും സൈന്യത്തെയും, മറ്റ് രണ്ട് വൃത്തങ്ങളെയും ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യന്‍ സൈന്യം ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് സൈന്യത്തെ പാക് പ്രദേശത്ത് ഇറക്കിയത് എന്നാണ് അറിയുന്നത്. ഇതിന് വ്യോമ പിന്തുണയും ലഭിച്ചു. ഇന്ത്യന്‍ പ്രത്യാക്രമണത്തെ തുടര്‍ന്നാണ് പാക് അധിനിവേശ കാശ്മീരിലേക്കുള്ള വിമാന സര്‍വീസുകള്‍ പാകിസ്ഥാന്‍ നിര്‍ത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് സംബന്ധിച്ച് ചൊവ്വാഴ്ചയോടെ പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ ഏയര്‍ലൈന്‍സ് ട്വിറ്ററില്‍ പ്രതികരണം നല്‍കിയിരുന്നു.

എന്നാല്‍ സൈന്യം നടത്തിയ ആക്രമണം ദില്ലിയിലുള്ള രാഷ്ട്രീയ നേതൃത്വത്തിന്‍റെ അനുമതിയോടെയാണോ എന്നത് വ്യക്തമല്ല. പക്ഷെ പ്രധാനമന്ത്രിയുടെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും എന്ന ട്വീറ്റ് വന്നതിന് പിന്നാലെയാണ് നീക്കം എന്നത് സര്‍ക്കാര്‍ ഈ നീക്കത്തിന് മൗനസമ്മതം നല്‍കിയിരുന്നതായി സൂചിപ്പിക്കുന്നു എന്ന് thequint.com റിപ്പോര്‍ട്ട് ചെയ്യുന്നു.