ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുപ്പ്വാരയിലെ സൈനിക ക്യാമ്പിന് നേരെ ഇന്നു പുലര്‍ച്ചെ 4.30ന് നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു . കൊല്ലപ്പെട്ടവരില്‍ ഒഫീസറും ഉള്പ്പെട്ടെതായാണ് റിപ്പോര്‍ട്ടുകള്‍. ആയുധങ്ങളുമായി എത്തിയ രണ്ടു ഭീകരരാണ് ആക്രമണം നടത്തിയത് . രണ്ട് ഭീകരരെ സൈന്യം വധിച്ചു . കൂടുതല്‍ ഭീകര്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന സൈന്യം പരിശോധിക്കുകയാണ്. ആറു മാസത്തിനു മുമ്പ് ഉറിയിലെ സൈനിക ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന സമാനരീതിയിലുള്ള ആക്രമണമാണിത്.
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
