കവാനിയിലൂടെ ഉറുഗ്വെക്ക് വീണ്ടും ലീഡ്

മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ കവാനിയിലൂടെ ഉറുഗ്വെക്ക് വീണ്ടും ലീഡ്. നേരത്തെ ഏഴാം മിനുറ്റില്‍ കവാനിയുടെ ഗോളില്‍ മുന്നിലെത്തിയ ഉറുഗ്വെക്ക് 55-ാം മിനുറ്റില്‍ പെപെയിലൂടെ പോര്‍ച്ചുഗല്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ 62-ാം മിനുറ്റില്‍ ബെണ്‍ടാന്‍കറിന്‍റെ പാസില്‍ നിന്ന് ലക്ഷ്യം കണ്ട കവാനി 2-1ന്‍റെ ലീഡ് ഉറുഗ്വെക്ക് സമ്മാനിക്കുകയായിരുന്നു