ഉറുഗ്വെക്കെതിരെ സമനില പിടിച്ച് പോര്‍ച്ചുഗല്‍.

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വെക്കെതിരെ സമനില പിടിച്ച് പോര്‍ച്ചുഗല്‍. 58-ാം മിനുറ്റില്‍ റാഫോല്‍ ഗുറേറോ എടുത്ത കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെ പെപെയാണ് സമനില ഗോള്‍ നേടിയത്. നേരത്തെ ആദ്യ പകുതിയുടെ ഏഴാം മിനുറ്റില്‍ കവാനിയുടെ ഹെഡറില്‍ ഉറുഗ്വെ മുന്നിലെത്തിയിരുന്നു.