സിറിയയിലെ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ റഷ്യയും അമേരിക്കയും തമ്മില്‍ ധാരണയായി. ചര്‍ച്ചയ്‌ക്ക് മുന്നോടിയായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവറോവ് അമേരിക്കന്‍ സ്റ്റേറ്റ്സ് സെക്രട്ടറി ജോണ്‍ കെറിയുമായി നാളെ സ്വിറ്റ്സര്‍ലന്റില്‍ കൂടിക്കാഴ്ച നടത്തും. അലപ്പോയില്‍ 81 പേരുടെ മരണത്തിനടയാക്കിയ റഷ്യന്‍ വ്യോമാക്രമണത്തിന് പിന്നാലെയാണ് റഷ്യ ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധത അറിയിച്ചത്.