ചെന്നൈയിൽ താമസിക്കുന്ന ​അമേരിക്കൻ പൗരൻമാരോടെ സുരക്ഷിതത്വത്തിൽ കൂടുതൽ ശ്രദ്ധിക്കാനും പ്രാദേശികമായ സംഭവങ്ങൾ നിരീക്ഷിക്കാനും പ്രാദേശിക
ചാനലുകൾ നിരന്തരമായി ​ ശ്രദ്ധിക്കാനും കോൺസുലേറ്റ്​ പൗരൻമാർക്ക്​ നിർദ്ദേശം നൽകി​.

സമാധാനപരമായ ഇപ്പോഴത്തെ അന്തരീക്ഷം മാറി കലാപത്തി​ന്‍റെ സാഹചര്യം ഉണ്ടായാൽ അത്തരം സ്​ഥലങ്ങളില്‍ നിന്നും മാറി നിൽക്കാനും വൻപ്രകടനങ്ങ​ളോ വലിയ ആൾകൂട്ടമോ കണ്ടാൽ അത്തരം സാഹചര്യം ഒഴിവാക്കാനും കോൺസുലേറ്റ്​ നിർദ്ദേശിച്ചു.

തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്​ഥിതി മോശമായതി​നെ തുടർന്നാണ്​ അമേരിക്കൻ കോൺസുലേറ്റിന്‍റെ മുന്നറിയിപ്പ്.