ഒഹായോ: യുഎസില്‍ കറുത്തവര്‍ഗക്കാരനായ കൗമാരക്കാരന്‍ പോലീസിന്‍റെ വെടിയേറ്റു മരിച്ചു. ടയറി കിംഗ് എന്ന പതിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. കവര്‍ച്ചാശ്രമത്തെക്കുറിച്ച് അറിവു ലഭിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസിനു നേരെ തോക്കുചൂണ്ടിയതിനെ തുടര്‍ന്നാണ് ടയറി കിംഗിനെ വധിച്ചതെന്ന് പോലീസ് അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കൊളംബസ് ഡൗണ്‍ ടൗണില്‍ ബുധനാഴ്ച രാത്രി കവര്‍ച്ച നടത്താന്‍ മൂന്നു യുവാക്കള്‍ ശ്രമിക്കുന്നതായി സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരാള്‍ പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയതോടെ മൂന്നുപേരും ഓടിരക്ഷപെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ രണ്ടു പേരെ പോലീസ് പിടികൂടി. 

മൂന്നാമന്‍ പോലീസിനു നേരെ തോക്കുചൂണ്്ടിയതിനെത്തുടര്‍ന്നു ഇയാള്‍ക്കെതിരെ പോലീസ് വെടിയുതിര്‍ത്തു. വെടിയേറ്റ കുട്ടിയെ പോലീസ് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യഥാര്‍ഥ തോക്കാണെന്നു കരുതിയാണ് പോലീസ് വെടിവച്ചതെന്നും കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നെന്നും പിന്നീട് പോലീസ് സ്ഥിരീകരിച്ചു.