അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ പുതിയ ഉത്തരവുമായി അമേരിക്ക. രാജ്യത്തുള്ള 1 കോടി കുടിയേറ്റക്കാരെ നിയമം ബാധിക്കും. അനധികൃതമായി രാജ്യത്ത് തങ്ങി ക്രിമിനല്‍ കുറ്റങ്ങളില്‍ ഏ‌ര്‍പ്പെട്ടവരെയാണ് ആദ്യം ലക്ഷ്യമിടുക. രാജ്യസുരക്ഷക്ക് ഭീഷണിയായവരെയും പുറത്താക്കും. പക്ഷേ കുട്ടിക്കാലത്തേ രാജ്യത്തെത്തിയവരെ സംരക്ഷിക്കും. ഉത്തരവ് നടപ്പാക്കാന്‍ 10,000 ആഭ്യന്തരസുരക്ഷാ ഉദ്യോഗസ്ഥരെ ഉടന്‍ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred