Asianet News MalayalamAsianet News Malayalam

തെരുവിൽ അലയുന്ന പശുക്കൾക്കായി ​ഗോശാലകൾ നിർമ്മിക്കും: മുഖ്യമന്ത്രി ത്രിവേന്ദ്ര സിം​ഗ് റാവത്ത്

ഹരിദ്വാറിൽ നടക്കാനിരിക്കുന്ന മഹാകുംഭ മേളയ്ക്ക് മുമ്പ് സംസ്ഥാനത്തെ തെരുവുകളിൽ അലഞ്ഞു തിരിയുന്ന പശുക്കൾക്കായി ​ഗോശാലകൾ നിർമ്മിക്കും. 

utharakhand chief minister ravath says that will make shelters for all cows in state
Author
Uttarakhand, First Published Aug 12, 2018, 10:16 AM IST


ഉത്തരാഖണ്ഡ്: സംസ്ഥാനത്ത് പുതിയ കശാപ്പു ശാലകൾക്ക് അനുമതി നൽകില്ലെന്നും തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾക്കായി ​ഗോശാലകൾ നിർമ്മിക്കുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിം​ഗ് റാവത്ത്. സംസ്ഥാനത്ത് ​ഗോവധം നിരോധിക്കാനാണ് സർക്കാരിന്റെ തീരുമാനം. അതോപോലെ കശാപ്പുശാലകളും നിർത്തലാക്കും. ''സംസ്ഥാനത്തെ ​ഗോസംരക്ഷണ നിയമ പ്രകാരമാണ് ഈ തീരുമാനം. 2021 ൽ‌ ഹരിദ്വാറിൽ നടക്കാനിരിക്കുന്ന മഹാകുംഭ മേളയ്ക്ക് മുമ്പ് സംസ്ഥാനത്തെ തെരുവുകളിൽ അലഞ്ഞു തിരിയുന്ന പശുക്കൾക്കായി ​ഗോശാലകൾ നിർമ്മിക്കും. പശുക്കളെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണ്.'' റാവത്ത് പറഞ്ഞു.

കഴിഞ്ഞ ഭരണകാലത്ത് കോൺ​ഗ്രസ് അനുവദിച്ച എല്ലാ കശാപ്പുശാലകളുടെയും അനുമതി റദ്ദാക്കും. ഈ വിഷയത്തിൽ ജില്ലാ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡെറാഡൂൺ, ഹരിദ്വാർ, ഉദംസിം​ഗ് ന​ഗർ എന്നിവിടങ്ങളിൽ പശുക്കളെ സംരക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സേനയെ നിയോ​ഗിക്കും. ബിജെപിയുടെ പ്രത്യയശാസ്ത്രം അനുസരിച്ച് പശുക്കളെ ​ഗോമാതാ സ്ഥാനം നൽകിയാണ് ആദരിക്കുന്നത്. മിക്ക രാജ്യങ്ങളിലും ​ഗോസംരക്ഷണ നിയമം നിലനിൽക്കുന്നുണ്ട്. 2021 ന് മുമ്പ് എല്ലാ പശുക്കൾക്കും ​ഗോശാല നിർമ്മിക്കുമെന്ന് റാവത്ത് ആവർത്തിച്ച് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios