അനധികൃത സ്വത്തുകേസിൽ ബെംഗളൂരു ജയിലിൽ കഴിയുന്ന വി കെ ശശികലയ്ക്ക് പരോളില്ല. ബെംഗളൂരൂ ജയിൽ അധികൃതര്‍ ശശികലയുടെ പരോള്‍ അപേക്ഷ തള്ളി.
66.6 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ നാലു വർഷത്തെ തടവിനാണ് ശശികല ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലിലാണ് ശശികല തടവില്‍ കഴിയുന്നത്.
അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ശശികലയെ അടുത്തിടെ പാർട്ടി മാറ്റിയിരുന്നു.
