പൊലീസ് മാപ്പു പറയണമെന്ന് വി.എം സുധീരന്‍
തിരുവനന്തപുരം:അശ്വതി ജ്വാലയ്ക്കെതിരെയുള്ളത് പിണറായി സര്ക്കാരിന്റെ പ്രതികാര നടപടിയെന്ന് വി.എം സുധീരന്. പൊലീസ് മാപ്പു പറയണമെന്നും വി.എം സുധീരന് പറഞ്ഞു. വിദേശ വനിത ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില് പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അശ്വതി ജ്വാലക്കെതിരെ അന്വേഷണം. അതേസമയം, ലിഗയുടെ മരണം ഉയർത്തി സാമൂഹ്യപ്രവർത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയതായുള്ള ആരോപണം വസ്തുതാവിരുദ്ധമെന്ന് ലിഗയുടെ സഹോദരി പറഞ്ഞു. തനിക്കെതിരെയുളള ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും പരാതിക്കാര്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും മാനസികമായി തളര്ത്താനാണ് ശ്രമമെന്നുമാണ് പറഞ്ഞത്.
