രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിമര്‍ശനമുയര്‍ത്തി വി.എം സുധീരന്‍

തിരുവനന്തപുരം:മാണി വിഭാഗത്തിന് സീറ്റ് നല്‍കിയത് ദുരൂഹമെന്നും ദില്ലിയില്‍ നടന്നത് വന്‍ അട്ടിമറിയുമെന്നും വി.എം സുധീരന്‍. മാണി മുന്‍ നിലപാടില്‍ ഖേദം പ്രകടിപ്പിക്കണമെന്നും കോണ്‍ഗ്രസിനെതിരായ ആരോപണങ്ങള്‍ക്ക് മാണി മറുപടി നല്‍കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.ആര്‍എസ്പി യുഡിഎഫിലേക്ക് വന്നത് മൂന്ന് പേരുടെ മാത്രം തീരുമാനമായിരുന്നു എന്ന കെപിസിസി നേതൃത്വത്തിന്‍റെ വിശദീകരണം തെറ്റെന്നും സുധീരൻ പറഞ്ഞു.

കരുണാകരനെതിരെ ഗ്രൂപ്പ് യുദ്ധം നടത്തിയത് ഉമ്മന്‍ ചാണ്ടി മറക്കരുത്. 1994 ല്‍ ഉമ്മന്‍ ചാണ്ടി ചെയ്ത് കാര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എല്ലാവരും സ്വയം പരിശോധന നടത്തുന്നത് നല്ലതാണെന്നും സുധീരന്‍ പറഞ്ഞു.കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതൃയോഗത്തില്‍ നിന്ന് വി.എം സുധീരന്‍ ഇറങ്ങിപ്പോയിരുന്നു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് അടിയറവുവെച്ചന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോയത്.