തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍‌ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ബാറുകള്‍ തുറന്നതോടെ വ്യാജമദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും വ്യാപനവും ഉപയോഗവും വര്‍ധിച്ചെന്ന് വി.എം. സുധീരന്‍.

മദ്യലോബിക്കായി സര്‍ക്കാരിന് എന്തുചെയ്യാനും മടിയില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും അസത്യ പ്രചരണം നടത്തുന്നു. മദ്യനയം പിന്‍വലിപ്പിക്കാന്‍ തിങ്കളാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.