ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. വേങ്ങരയില്‍ ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങും. മെഡിക്കല്‍ കോഴ ഇടപാടില്‍ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചനയും മുരളീധരന്‍ നല്‍കി. സംസ്ഥാന ഘടകത്തിലെ ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുക്കുമെന്നും വി മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.