തിരുവനന്തപുരം: സംസ്ഥാനത്ത് ജിഹാദി ഗ്രൂപ്പുകളുടെ വളര്‍ച്ചയ്ക്ക് കോണ്‍ഗ്രസ്സും സിപിഎമ്മും ലീഗും സഹായിച്ചെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി.മുരളീധരന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളിധരന്‍. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഒക്ടോടര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്നും തുടങ്ങും.
ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ദേശീയ അധ്യക്ഷന്‍ അമിത്ഷാ മൂന്ന് ദിവസം യാത്രയില്‍ പങ്കെടുക്കും. പതിനേഴിന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. ബിഡിജെഎസ് യാത്രയുമായി സഹകരിക്കുമെന്നും മുരളീധരന്‍ അറിയിച്ചു.
