ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. മുരളീധരന് പകരം ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷ് സത്യാഗ്രഹ സമരം ആരംഭിച്ചു. ലക്ഷ്മി നായരുടെ രാജി ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.അതേസമയം സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ മരളീധരനും നാളെ ലോ അക്കാദമിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുകയാണ്.