സ്ത്രീകളുടെ വിഷയമായതിനാൽ ശക്തമായ നടപടി ഉണ്ടാകും. പഠിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും വിഎസ്

തിരുവനന്തപുരം: പികെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ നടപടി വേണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാന്ദൻ. സ്ത്രീകളുടെ വിഷയമായതിനാൽ ശക്തമായ നടപടി ഉണ്ടാകും. പഠിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം പരാതിയിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും പരാതി തെളിഞ്ഞാൽ അപ്പോൾ അഭിപ്രായം പറയാമെന്നും ഷൈലജ വ്യക്തമാക്കി. 

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയ്ക്കെതിരായ ആരോണപണം മറച്ചുവച്ച വൃദ്ധ കാരാട്ട് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും ആവശ്യപ്പെട്ടിരുന്നു.