വി. ശശിക്ക് 90 വോട്ടുകളും ഐ.സി ബാലകൃഷ്ണന് 45 വോട്ടുകളും ലഭിച്ചു. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയും സ്‌പീക്കറുമടക്കം 137 പേരാണ് ഇന്ന് നിയമസഭയില്‍ ഹാജരുണ്ടായിരുന്നത്. ഒരു വോട്ട് അസാധുവായി.

സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്ഥമായി സ്വതന്ത്ര അംഗം പി.സി ജോര്‍ജ്ജ്, ഡെപ്യൂട്ടി സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു. ആര്‍ക്കാണ് വോട്ടു ചെയ്തെന്ന് വെളിപ്പെടുത്തുമെന്ന് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി പി. ശ്രീരാമകൃഷ്ണന് വോട്ടുചെയ്ത് വിവാദങ്ങള്‍ക്ക് ഇരയായ ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ ഇന്ന് നിയമസഭയില്‍ എത്തിയിരുന്നില്ല.

കക്ഷിനില അനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 92 വോട്ടുകളാണ് ലഭിക്കേണ്ടിയിരുന്നത്. സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വോട്ടുരേഖപ്പെടുത്തിയില്ല. ഇതിന് പുറമെ ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടിയും ഇന്ന് നിയമസഭയിലെത്തിയില്ല. ശാരീരികമായ അസ്വസ്ഥതകള്‍ കാരണമാണ് കെ. കൃഷ്ണന്‍കുട്ടി നിയമസഭയിലെത്താതിരുന്നത്.