ഗാന്ധിജിയുടെ കാലത്താണ് ഖദർ വസ്ത്രം ധരിക്കുന്നത് ആരംഭിച്ചത്.അന്ന് മറ്റ് തരത്തിലുളള വസ്ത്രങ്ങൾ കുറവായിരുന്നു.ഇന്ന് ഖദർ വില കൂടുതലുളള വസ്ത്രം കൂടിയാണ്.

കോഴിക്കോട്: ഖദർ ധരിക്കാത്തതിന് നേതാക്കളെ കുറ്റം പറയാൻ സാധിക്കില്ലെന്ന് കെപിസിസി വൈസ് പ്രിസിഡണ്ട്വി.ടി.ബൽറാം പറഞ്ഞു. ഒരോരുത്തരുടെയും രൂചിയും ആശ്വാസവും താൽപര്യവും അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത് ഗാന്ധിജിയുടെ കാലത്താണ് ഖദർ വസ്ത്രം ധരിക്കുന്നത് ആരംഭിച്ചത്.അന്ന് മറ്റ് തരത്തിലുളള വസ്ത്രങ്ങൾ കുറവായിരുന്നു.ഇന്ന് ഖദർ വിലകൂടുതലുളള വസ്ത്രം കൂടിയാണ്.എന്നാൽ രാഷ്ട്രീയ സന്ദേശം കെമാറുന്നതിൽ ഖദർ വസ്ത്രത്തിനുളള പങ്ക് വലുതാണെന്നും ബൽറാം കൂട്ടിച്ചേര്‍ത്തു

കോഴിക്കോട് നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ഖദറിനെ കുറിച്ച് വിദ്യാര്‍ത്ഥികളുെട ചോദ്യത്തിനാണ് ഖദര്‍ ധരിക്കുന്നത് ഓരോരുത്തരുടേയും രുചിയും ആശ്വാസവും താല്‍പര്യവും അനുസരിച്ചാണെന്ന് വി.ടി.ബല്‍റാം അഭിപ്രായപ്പെട്ടത്.

സംസ്ഥാന കോണ്‍ഗ്രസിൽ ഖദറിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് അജയ് തറയിലാണ് തുടക്കമിട്ടത്. ഖദറിനോട് എന്താണിത്ര നീരസമെന്ന് ചോദിച്ച അജയ് തറയിൽ ഖദർ ഇടാത്ത യുവ നേതാക്കളെ വിമശിച്ചിരുന്നു.വസ്ത്രധാരണത്തിന് നിയന്ത്രണമില്ലെന്ന് പറഞ്ഞ് തറയിലിനെ പ്രതിപക്ഷ നേതാവ് തള്ളുകയും ചെയ്തു. യുവാക്കളുടെ വസ്ത്രധാരണത്തിൽ ഇടപെടേണ്ടെന്നായിയിരുന്നു കെപിസിസി പ്രസിഡണ്ടിന്‍റെ പ്രതികരണം .