ദില്ലി: ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിലെ 20000ല്‍ അധികം ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഓണ്‍ലൈനായാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്, മെയില്‍ ഗാര്‍ഡ്, പോസ്റ്റ്മാന്‍, പോസ്റ്റ് ഓഫീസര്‍, പോസ്റ്റല്‍ അസിസ്റ്റന്റ്, ഡയറക്ടര്‍, സീനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, സ്‌റ്റെനോഗ്രാഫര്‍മാര്‍ തുടങ്ങി നിരവധി പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എന്‍ജിനിയര്‍മാര്‍ മുതല്‍ 10 ക്ലാസ് പാസായവര്‍ക്കുവരെ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അവസരമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.indiapost.gov.in ലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
