തിരുവനന്തരപുരം: സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ എടുത്തെന്ന രേഖ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. ആരോഗ്യനയത്തിന്‍റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിനു ഡോ. ബി.ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കിയ കരടാണ് മന്ത്രിസഭ അംഗീകരിച്ചത്.

ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കും. പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ട് വകുപ്പുകൾ രൂപീകരിക്കണമെന്ന് ആരോഗ്യ നയത്തിൽ ശുപാർശ. മെഡിക്കല്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. 

കൂടാതെ, പരാതികൾ പരിഹരിക്കാൻ മെഡിക്കൽ ഓംബുഡ്‌സ്മാൻ വേണമെന്നും നിർദേശം ഉണ്ട്. അതോടൊപ്പം ഭിന്ന ലിംഗക്കാർക്ക് ഉള്ള ശസ്ത്രക്രിയ കൂടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.