തിരുവനന്തപുരം: ഞെട്ടിക്കുന്നതായിരുന്നു ആ വെളിപ്പെടുത്തല്‍. ഡബ്ബിംഗ് കലാകാരിയായ ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പങ്കുവെച്ചത് തന്നെ കാണാനെത്തിയ തൃശൂര്‍ സ്വദേശിയായ ഒരു സ്ത്രീക്കുണ്ടായ പൊള്ളുന്ന അനുഭവമായിരുന്നു. പരിചയക്കാരാല്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുകയും പരാതിയുമായി ചെന്നപ്പോള്‍ അതിലും ക്രൂരമായ വിധത്തില്‍ പൊലീസുകാര്‍ അപമാനിക്കുകയും ചെയ്തതായാണ് ഭാഗ്യലക്ഷ്മി എഴുതിയത്. ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായി. വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനിടെ ആ യുവതിയും ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തി. മുഖം മറച്ച്, ഭാഗ്യലക്ഷ്മിക്കും സാമൂഹ്യ പ്രവര്‍ത്തക പാര്‍വതിക്കും ഒപ്പം എത്തിയ അവര്‍ നടന്നതെല്ലാം തുറന്നു പറഞ്ഞു. വര്‍ഷങ്ങളായി ഇതിന്റെ സകല ദുരിതവും ഏറ്റുവാങ്ങിയ യുവതിയുടെ അനുഭവങ്ങള്‍ ആരുടെയും കണ്ണു നിറയ്ക്കുന്നതാണ്. 

ഇതാ അവര്‍ പറയുന്നത് കാണൂ: