പാലക്കാട്: വാളയാറില്‍ വിഷം കഴിച്ച് അവശനിലയില്‍ മരിച്ച ഇരുപതുകാരിയും ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷം കഴിച്ച് അവശനിലയിലായ ഇരുപതുകാരി തിങ്കളാഴ്ചയാണ് മരിച്ചത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ അയല്‍വാസിയായ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

മൂത്ത പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച് എസ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി വിമര്‍ശനമുയര്‍ന്നിരുന്നു. മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൂത്തപെണ്‍കുട്ടിയും ബലാത്സംഗത്തിനരയായെന്ന വിവരം പുറത്ത് വന്നത്.

മൂത്ത കുട്ടി മരിച്ച ദിവസം മുഖം മറച്ച് രണ്ടു പേര്‍ ഇവിടെ നിന്നു പോയിരുന്നതായി ഇളയ കുട്ടിയും അയല്‍ വാസികളും പോലീസിന് മൊഴി നല്‍കിയിരുന്നു.