ഒടുവില്‍ വിഎആര്‍ എടുക്കാനുള്ള റഫറിയുടെ തീരുമാനം കോസ്റ്റോറിക്കയെ തുണച്ചു.
മോസ്കോ: ബ്രസീലിനെതിരായ നിര്ണായക ക്വാര്ട്ടര് പോരാട്ടത്തില് കോസ്റ്റോറിക്കയെ വീഡിയോ അസിസ്റ്റ് റഫറി സിസ്റ്റം(വിഎആര്)തുണച്ചു. ഗോള് കണ്ടെത്താന് ബ്രസീല് പാടുപെടുന്നതിനിടെ 79-ാം മിനിട്ടില് കോസ്റ്റോറിക്കയുടെ ജിയാന്കാര്ലോ ഗോണ്സാലസ് നെയ്മറെ പെനല്റ്റി ബോക്സില് വീഴ്ത്തിയപ്പോള് റഫറി പെനല്റ്റി സ്പോട്ടിലേക്ക് വിരല് ചൂണ്ടി. കോസ്റ്റോറിക്കന് കളിക്കാര് അലറിവിളിച്ചിട്ടും റഫറി തീരുമാനത്തില് ഉറച്ചുനിന്നു.
ഒടുവില് വിഎആര് എടുക്കാനുള്ള റഫറിയുടെ തീരുമാനം കോസ്റ്റോറിക്കയെ തുണച്ചു. നെയ്മറുടെ ജേഴ്സിയില് ഗോണ്സാലസ് ചെറുതായി പിടിച്ചുവലിച്ചിരുന്നെങ്കിലും വീഴാനുള്ള ഫൗളൊന്നുമായിരുന്നില്ല അത്. ഇതോടെ ഡച്ചുകാരനാ റഫറി ബോര്ജന് കൂപ്പേഴ്സ് തീരുമാനം മാറ്റി. ബ്രസീലിന് പെനല്റ്റി അനുവദിച്ച തീരുമാനം പിന്വലിച്ചു.
