സത്യം പുറത്തുവരാന്‍ സിബിഐ തന്നെ വേണമെന്ന് കുടുംബം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണമെന്ന് ശ്രീജിത്തിന്റെ കുടുംബം. സത്യം പുറത്തുവരാന്‍ സിബിഐ തന്നെ വേണമെന്ന് കുടുംബം വിശദമാക്കി. എ.വി. ജോര്‍ജ്ജിനെ പ്രതിയാക്കാത്തത്തിലുള്ള കുടുംബത്തിന്റെ അതൃപ്തി ഇവര്‍ മറച്ച് വയ്ക്കുന്നില്ല. രണ്ട് വട്ടം മൊഴി എടുത്ത് വിട്ടയച്ചത് ജോര്‍ജ്ജിനെ സംരക്ഷിക്കാനെന്നും കുടുംബം ആരോപിച്ചു.