എ വി ജോര്‍ജിനെ സസ്പെന്‍റ് ചെയ്തു
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിക്കൊലക്കേസിൽ ആലുവ മുൻ എസ്പി എ.വി ജോർജ്ജിനെ സസ്പെന്റ് ചെയ്ത വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. എവി ജോർജ്ജിന് വീഴ്ച പറ്റിയെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.സസ്പെൻഷനല്ല കൊലക്കേസ് രജിസ്റ്റർ ചെയ്യുകയാണ് വേണ്ടതെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കസ്റ്റഡികൊലപാതകത്തില് നേരിട്ട് പങ്കില്ലെങ്കിലും കൃത്യ നിര്വഹണത്തില് എവി ജോര്ജ്ജിന് വീഴ്ച സംഭവിച്ചു എന്നാണ് ക്രൈം ബ്രാഞ്ച് സംഘം ഡിജിപിക്ക് കൈമാറി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ചട്ടവിരുദ്ധമായി ആർ.ടിഎഫിനെ രൂപീകരിച്ചതും വരാപ്പുഴയിൽ അടക്കം കൃത്യ നിർവ്വഹണത്തിന് ഉപോഗിച്ചതിലും വീഴ്ച പറ്റി. ഉദ്യോഗസ്ഥർ സാക്ഷി മൊഴി വ്യാജമായി തയ്യാറാക്കിയത് കണ്ടെത്താൻ കഴിഞ്ഞില്ല.
ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിച്ചു.ഐജി ശ്രീജിത്ത് നൽകിയ ഈ റിപ്പോർട്ടിനെ തുടർന്നാണ് മുഖ്യമന്ത്രി എ.വി ജോർജ്ജിനെ സസ്പെന്റ് ചെയ്ത് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. പതിനഞ്ച് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.എ.വി ജോർജ്ജിനെതിരെ കൊലക്കുറ്റം രജിസ്റ്റർ ചെയ്യണമെന്നാണ് നടപടിയോട് ശ്രീജിത്തിന്റെ ഭാര്യം പ്രതികരിച്ചത്
എസ്പിയ്ക്കെതിരെ വരും ദിവസം കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. അതിനിടെ കസ്റ്റഡി മരണത്തിൽ ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം തൃപ്തികരമെന്നാണ് സര്ക്കാര് ഹൈക്കോടതിയില് വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നല്കിയ ഹര്ജിലാണ് സര്ക്കാര് നിലപാട്. കേസില് 8 പ്രതികളെ അറസ്റ്റ് ചെയ്തു. സർക്കാർ നിലപാട് കേട്ട ഹൈക്കോടതി ഹർജി ഈ മാസം 22ന് പരിഗണിക്കാനായി മാറ്റി.
