വര്‍ക്കല ഭൂമിവിവാദം ഭൂമി തിരിച്ചുപിടിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം:വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടക്കുമെന്ന് റവന്യൂമന്ത്രി.വിശദമായ അന്വേഷണം നടത്തുമെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സബ് കളക്ടറുടെ ഉത്തരവില്‍ പോരായ്മയുണ്ടെങ്കില്‍ നടപടിയെന്നും മന്ത്രി പറഞ്ഞു.

വർക്കലയിൽ സർക്കാർ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കലക്ടറുടെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. വിഷയത്തില്‍ അന്വേഷണത്തിന് റവന്യൂ മന്ത്രി ഉത്തരവിട്ടിരുന്നു. വി. ജോയി എം എൽ എ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നൽകിയ പരാതിയിലാണ് ഉത്തരവ്.