ചെങ്ങന്നൂര്‍ മേഖലയില്‍ ശ്രീധരന്‍പ്പിള്ളയ്ക്കായി പ്രചരണത്തിനിറങ്ങിയ വിദ്വേഷം കാരണം സിപിഎം പ്രവര്‍ത്തകരാണ് വാഹനങ്ങള്‍ ചെളിയില്‍ മുക്കിയതെന്നാണ് സുനിലിന്റെ ആരോപണം

ചെങ്ങന്നൂര്‍: സമീപകാലത്ത് സി.പി.എം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളുടെ ബൈക്കും സ്‌കൂട്ടിയും ചെളിയില്‍ താഴ്ത്തിയ നിലയില്‍. ചെന്നിത്തലയ്ക്കടുത്ത് കാരായ്മ സ്വദേശിയായ സുനിലിന്റെ വാഹനങ്ങളാണ് അജ്ഞാതര്‍ നശിപ്പിച്ചത്. 

പണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുനില്‍ കുറച്ചു കാലം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപിയുടെ ചെങ്ങന്നൂര്‍ മേഖല സെക്രട്ടിയാണ് സുനില്‍. ഇദ്ദേഹത്തിന്റെ ഭാര്യ അജിത ബിജെപിയുടെ പഞ്ചായത്ത് അംഗമാണ്. 

രാവിലെ വീടിന് പുറത്തിറങ്ങിയ അജിതയാണ് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും സ്‌കൂട്ടിയും വീടിന് പിറകിലെ ചളിയില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ മേഖലയില്‍ ശ്രീധരന്‍പ്പിള്ളയ്ക്കായി പ്രചരണത്തിനിറങ്ങിയ വിദ്വേഷം കാരണം സിപിഎം പ്രവര്‍ത്തകരാണ് വാഹനങ്ങള്‍ ചെളിയില്‍ മുക്കിയതെന്നാണ് സുനിലിന്റെ ആരോപണം.