തിരുവനന്തപുരം: മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കേണ്ട ബാദ്ധ്യത ബിഡിജെഎസ്സിന് ഇല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻ ‍ഡി എ സ്ഥാനാർത്ഥിയായല്ല, ബിജെപി സ്ഥാനാർത്ഥിയായാണ് എൻ ശ്രീപക്രാശിനെ പ്രഖ്യാപിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

മുന്നണിമര്യാദകളുടെ ലംഘനമാണ് നടന്നതെന്നും വെള്ളാപ്പള്ളി നടേശൻ ഏഷ്യനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് മുന്നണിയിൽ ആലോചിക്കാതെയാണ്. ബജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല. ബിജെപി മുന്നണി മര്യാദ ലംഘിച്ചു.

കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസിനെ വിഴുങ്ങാമെന്ന് ബിജെപി കരുതേണ്ട. ബിഡിജെഎസ് അണികൾ ബിജെപിയിൽ ലയിക്കുമെന്നും കരുതേണ്ട. ബിഡിജെഎസ് കേരളത്തിൽ ബിജെപിയെക്കാൾ കരുത്തുള്ള പാർട്ടിയാണ്. ഏത് മുന്നണിയുമായി സഹകരിക്കാനും ഭാവിയിൽ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.