വെങ്ങര: ഷാർജയിലെ നയതന്ത്രം ഇടത് മുന്നണി പ്രചാരണ വിഷയമാക്കിയതിന് പിന്നാലെ വേങ്ങരയിൽ ഇന്ധനവില വർധന ആയുധമാക്കി യു ഡി എഫ്. യു പി എ സർക്കാരിന്റെ കാലത്തെ നിയന്ത്രണമില്ലായ്മ ചൂണ്ടിക്കാട്ടി യു ഡി എഫിന്‍റെ വാദത്തെ ഇടത് മുന്നണിയും ബി ജെ പിയും തിരിച്ചടിക്കുന്നു.
ഷാർജയിൽ മലയാളികളുടെ ജയിൽ മോചനത്തിനായി മുഖ്യമന്ത്രി നടത്തിയ ഇടപെടൽ വേങ്ങരയിൽ പ്രചാരണ രംഗത്ത് കിതച്ചു നിന്ന ഇടതിന് വലിയ ആശ്വാസമായിരുന്നു. ഷാർജ വിഷയം പ്രചാരണ രംഗത്ത് തരംഗമാകുന്നുവെന്ന തിരിച്ചറിവ് പൊടുന്നനെ ഇന്ധന വിലവർധനയിലേക്ക് യു ഡി എഫിനെ തിരിച്ചു. വേങ്ങരയിൽ ഉമ്മൻ ചാണ്ടിയാണ് വിഷയം തുടങ്ങി വച്ചത്.
ഇന്ധന വിലവർധന വഴി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു യുപിഎ സർക്കാരിന്റെ കാലത്ത് നടന്നത് എന്തായിരുന്നുവെന്നാണ് ഇടതുപക്ഷത്തിന്‍റെ മറുചോദ്യം. സർക്കാരിന് ഇന്ധന വില കുറച്ചൂടേയെന്ന ചോദ്യത്തോട് സ്ഥാനാർത്ഥി പി പി ബഷീറിന്റെ പ്രതികരണം ഇങ്ങനെ
നയരൂപീകരണത്തിലൂടെ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാകുയെന്നാണ് ബിജെപിയുടെ നിലപാട്. വേങ്ങരയിൽ ഇന്ധന വില ചർച്ചയാക്കേണ്ട കാര്യമില്ലെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറയുന്നു.
