ആലപ്പുഴ: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണമേര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ എന്‍.എസ്.എസിനും സവര്‍ണലോബിക്കും വഴങ്ങിയതിനുള്ള തെളിവാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടി വെള്ളാപ്പള്ളി നടേശന്‍. നിയമ സെക്രട്ടറിയോട് പോലും ആലോചിക്കാതെയുള്ള തീരുമാനത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.