രാമജൻമ ഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയാണ്. ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രധാന പ്രതികളിൽ ഒരാളായ വിഷ്ണു ഹരി ഡാൽമിയ കേസിൽ വിചാരണ നേരിട്ടു വരികയാണ്. 

ദില്ലി: വിഎച്ച്പി മുൻ അന്താരാഷ്ട്രപ്രസിഡന്‍റ് വിഷ്ണു ഹരി ഡാൽമിയ അന്തരിച്ചു.95 വയസ്സായിരുന്നു. ഏറെ നാളുകളായി ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാമജൻമ ഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയാണ്. ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രധാന പ്രതികളിൽ ഒരാളായ വിഷ്ണു ഹരി ഡാൽമിയ കേസിൽ വിചാരണ നേരിട്ടു വരികയാണ്. വിശ്വ ഹിന്ദു പരിഷത്തിന്‍റെ രക്ഷാധികാരിയാണ്. പ്രമുഖ വ്യവസായ ശൃംഖലയായ ഡാൽമിയ ഗ്രൂപ്പിന്‍റെ സ്ഥാപകൻ ജയ്ദയാൽ ഡാൽമിയയുടെ മൂത്ത മകനായ വിഷ്ണുഹരി ഡാൽമിയയുടെ മക്കളാണ് ഇപ്പോൾ ഡാൽമിയ ഗ്രൂപ്പിന്‍റെ തലപ്പത്ത്.